കടവ് ...
അക്കരെ ഇക്കരെ നാം...
ഇത് വരെ കാണാത്ത കടവ് തോണിയും കാത്തു...
നിന്‍റെ...
ഉടഞ്ഞ കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്...
എന്റെ ഹൃദയത്തില്‍ നീ ഒരു ..
മുറിപ്പാടുണ്ടാക്കി....
അതില്‍ കിനിഞ്ഞ രക്ത തുള്ളികള്‍
പ്രണയത്തിന്‍റെ ബലിക്കല്ലില്‍..
മലരായ് തര്‍പ്പിച്ചു...
ആകാശം കാണാതെ ഞാന്‍ സൂക്ഷിച്ച...
എന്‍റെ പ്രണയത്തിന്‍റെ മയില്‍പീലിതുണ്ട്..
പ്രസവിച്ചത്...
ചാപിള്ളകള്‍..
മാനം ഇരുണ്ടു...
എന്‍റെ മനസും...
കടവ് തോണി ഇനിയും എത്തിയിട്ടില്ല...
നമ്മുടെ പ്രതീക്ഷകളും...
ഒരു പുഴയുടെ അക്കരെ ഇക്കരെ നാം...
കടവ് തോണിയും കാത്തു...
0 comments:
Post a Comment