Sunday, April 1, 2012

ജാലകം .....

     ജാലകം ..










ജാലകം ..
തുലാവര്‍ഷ മേഘങ്ങള്‍ 
മാനത്ത് കളിവീട് തീര്‍ത്തതും.....
ഇരുണ്ട വര്‍ഷ മേഘങ്ങള്‍...
വരണ്ട മനസ്സില്‍ ..
പുനര്‍ജനിയായ് പെയ്തിറങ്ങിയതും...
ഈ ജാലക വാതിലിലൂടെ 
ആയിരുന്നു...

ജാലകം...
പ്രഭാതത്തിന്‍റെ  പൊന്‍കിരണങ്ങള്‍ 
ചിതലരിച്ച 
ഈ ജാലക വാതിലിലൂടെ 
സാന്ത്വനമായി 
തഴുകിയതും..
സന്ധ്യാപുഷ്പം...
വിരഹത്തിന്‍റെ കടലലകള്‍ തീര്‍ത്തു ..
കൊഴിഞ്ഞകന്നതും...
ജാലകം സാക്ഷി...


ജാലകം...
ഒടുവില്‍ ..
കാലിളകിയ ..
വിയര്‍പ്പു നാറുന്ന..
നിറം മങ്ങിയ ചാരുകസേരയില്‍ ...
മരണം കാത്ത്,, 
പുനര്‍ജനി കാത്ത്..


ജാലകം
ഒടുവില്‍ അടച്ചു  പൂട്ടാമതും..