Saturday, October 22, 2011

സമയ മാപിനികള്‍




സമയ മാപിനികള്‍ .......




ഇഴഞ്ഞു നീങ്ങുന്ന 
സമയമാപിനികളെ ..
നന്ദി ....

അശാന്തമായ 
മനസിന്‍റെ
ദിക്കറിയാത്ത തേരോട്ടത്തില്‍
തകര്‍ന്നു വീഴുന്നു ...
കാലവും നിഴലും 
പിന്നെ ഞാനും..

ഹൃദയത്തിന്‍റെ മഷി മുക്കി 
മരണ പത്രം കുറിക്കുന്ന
പ്രനയന്വേഷികള്‍ക്ക് ....

കറുത്ത ഇരവിന്റെ 
തടവില്‍ 
പുഴുത് ചാവുന്ന 
സത്യന്വേഷികള്‍ക്ക് 

വിശാലമായ 
ഈ മണല്‍ക്കാട്ടില്‍ 
മരുപ്പച്ച തേടുന്ന 
നിരാലംബര്‍ക്ക്

സ്വപ്‌നങ്ങള്‍ ചത്ത്‌ തുലഞ്ഞ
ഈ ശവപ്പറമ്പില്‍ ...
നഷ്ട സ്വപ്നങ്ങള്‍ 
നെയ്യുന്ന
ഹതഭാഗ്യര്‍ക്ക്‌...

കൂട്ടായ്...
സമയമാപിനികള്‍ മാത്രം....




Saturday, October 15, 2011



രക്തസാക്ഷി 


അനന്തരം ...
കുത്തക വര്‍ഗ്ഗത്തിന്റെ 
തീന്‍ മേശയില്‍ ..
രക്ത സാക്ഷിയുടെ പുഴുങ്ങിയ 
തലച്ചോറ്..

കാറ്റായി ,, കടലായ്..
തീയായ് .. 
ജ്വലിച്ച വിപ്ലവം..
ബൂര്‍ഷ്വാസിയുടെ ...
ചില്ലുകുപ്പിക്കുള്ളില്‍ ...
ശ്വാസതിനായ്‌..
പിടയുന്നു...
അവസാനത്തെ ഞരക്കമാകം..
അതും..
മറ്റൊരു സമത്വ കാലം 
സ്വപ്നം കണ്ടു..

വിപ്ലവം..
സ്വപ്നം കണ്ട ..
ജീവന്‍ ഹോമിച്ച 
രക്തസാക്ഷിക്ക്...
ചിതലരിച്ച ഓര്‍മകളുടെ..
നിറം മങ്ങിയ പെട്ടിയില്‍..
സുഖ നിദ്ര ...

ചെ...
കാലം ഒരു പക്ഷെ..
നിന്നെ വിഡ്ഢി എന്ന് വിളിച്ചേക്കാം...
നിന്‍റെ
സമര വീര്യത്തെ ,,,
ഭ്രാന്ത് -
എന്ന് പരിഹസിചെക്കാം ..

എങ്കിലും..
ഉദിച്ചുയര്‍ന്നു.. സുര്യനാളമായ്..
ജ്വലിച്ചു അസ്തമിച്ച 
വിപ്ലവ സൂര്യന് ...


നിനക്കായ് 
ചെ..

''ലാല്‍ സലാം... ''
























ഇന്ന് ,,,,
ഞാനും നീയും നമ്മുടെ പ്രണയവും ....
ഒരു പുഴ പോലെ ഒഴുകുകയാണ്...

ഞാനും നീയും പ്രതീക്ഷിക്കാത്ത കൈ വഴികളിലൂടെ,,,..
ചിതറിത്തെറിച് ... സ്വപ്‌നങ്ങള്‍ നെയ്ത് ...
ആകാശ്ശചെരുവിലെ .. നമുക്കായ് കണ്ചിമ്മുന്ന നക്ഷത്രങ്ങളെ കണ്കുളിര്‍ക്കെ കണ്ടു...
നിലാമഴയില്‍ കുളിച് .....
ചിന്നി ചിതറി ഒഴുകുകയാണ് .....

നിന്‍റെ കുസ്രിതികള്‍..
ആര്‍ദ്രമായ കരിമിഴി കണ്ണുകള്‍...
പരിഭവങ്ങള്‍..
കളിവാക്കുകള്‍ ....
ഒരു വേനല്‍ മഴയായ് എന്‍റെ വരണ്ട മനസിന്‍റെ ഉള്തടങ്ങളില്‍ ദാഹം തീര്‍ത്തു ... കുളിര്പാകി
പെയ്തിറങ്ങുന്നു..
പ്രിയേ...
പ്രണയിനി..
നിനക്കായി ......
ഒരു തുളസികതിരും.. കുങ്കുമ പൊട്ടും ...
കണ്ണാടിയും.. കുപ്പിവളകളും..
പിന്നെ എന്‍റെ ...
പ്രണയവും...



Friday, October 14, 2011

കടവ് ...

ഒരു പുഴയുടെ
അക്കരെ ഇക്കരെ നാം...
ഇത് വരെ കാണാത്ത കടവ് തോണിയും കാത്തു...

നിന്‍റെ...
ഉടഞ്ഞ കുപ്പിവളപ്പൊട്ടുകള്‍ കൊണ്ട്...
എന്റെ ഹൃദയത്തില്‍ നീ ഒരു ..
മുറിപ്പാടുണ്ടാക്കി....
അതില്‍ കിനിഞ്ഞ രക്ത തുള്ളികള്‍
പ്രണയത്തിന്‍റെ ബലിക്കല്ലില്‍..
മലരായ് തര്‍പ്പിച്ചു...


ആകാശം കാണാതെ ഞാന്‍ സൂക്ഷിച്ച...
എന്‍റെ പ്രണയത്തിന്‍റെ മയില്‍പീലിതുണ്ട്‌..
പ്രസവിച്ചത്...
ചാപിള്ളകള്‍..

മാനം ഇരുണ്ടു...
എന്‍റെ മനസും...
കടവ് തോണി ഇനിയും എത്തിയിട്ടില്ല...
നമ്മുടെ പ്രതീക്ഷകളും...
ഒരു പുഴയുടെ അക്കരെ ഇക്കരെ നാം...
കടവ് തോണിയും കാത്തു...


Thursday, October 13, 2011














മൌനം ...

പെയ്തൊഴിയാത്ത
നൊമ്പരവുമായ്
യാത്ര തുടരുകയാണ് ....
നിന്നെയും തേടി...

നിനക്കെന്നും മൌനം ആയിരുന്നു...
അര്‍ഥ ഗര്‍ഭമായ ..
അണമുറിയാത്ത ...
എന്നെ നൊമ്പരപ്പെടുത്തിയ
മൌനം

ഒടുവില്‍...
വേര്‍പാടി ന്റെ
വരണ്ട മണല്‍ കാടില്‍
എന്റെ സ്വപ്നങ്ങളെ
കുഴിച്ചു മൂടുന്നു...
എന്നന്നേക്കുമായി ...........