സമയ മാപിനികള്‍ .......
ഇഴഞ്ഞു നീങ്ങുന്ന
സമയമാപിനികളെ ..
നന്ദി ....
അശാന്തമായ
മനസിന്റെ
ദിക്കറിയാത്ത തേരോട്ടത്തില്‍
തകര്‍ന്നു വീഴുന്നു ...
കാലവും നിഴലും
പിന്നെ ഞാനും..
ഹൃദയത്തിന്റെ മഷി മുക്കി
മരണ പത്രം കുറിക്കുന്ന
പ്രനയന്വേഷികള്ക്ക് ....
കറുത്ത ഇരവിന്റെ
തടവില്‍
പുഴുത് ചാവുന്ന
സത്യന്വേഷികള്‍ക്ക്
വിശാലമായ
ഈ മണല്ക്കാട്ടില്
മരുപ്പച്ച തേടുന്ന
നിരാലംബര്‍ക്ക്
സ്വപ്നങ്ങള്‍ ചത്ത് തുലഞ്ഞ
ഈ ശവപ്പറമ്പില്‍ ...
നഷ്ട സ്വപ്നങ്ങള്‍
നെയ്യുന്ന
ഹതഭാഗ്യര്‍ക്ക്...
കൂട്ടായ്...
സമയമാപിനികള്‍ മാത്രം....



